തിരുവനന്തപുരം: പ്രസ്ഥ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴിയെടുത്തു. സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്.