പ്രമേഹ രോഗികൾക്ക് പേടിക്കാതെ മധുരം കഴിക്കാൻ ചില വഴികളിതാ

0
81

പ്രമേഹമെന്ന് പറയുന്നത് പലരെയും അലട്ടുന്ന പ്രധാന ജീവിതശൈലി രോ​ഗങ്ങളിൽ ഒന്നാണ്. ടൈപ്പ് 1, ടൈപ്പ് 2 എന്നീ തരത്തിൽ രണ്ട് തരം പ്രമേഹമാണ് ഉള്ളത്. ഭക്ഷണശൈലിയിലെ മാറ്റമാണ് പ്രധാനമായും പ്രമേ​ഹത്തിന് കാരണമാകുന്നത്. മാത്രമല്ല ചിട്ടയില്ലാത്ത ജീവിതശൈലിയും പ്രമേഹം രോ​ഗത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻ്റെ സമയവും പ്രമേഹം നിയന്ത്രിക്കുന്നതും തമ്മിൽ വലിയൊരു ബന്ധമുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ശരിയല്ലാത്ത ഭക്ഷണ രീതി മാറ്റി Dwikal bhojanam പിന്തുടരാനാണ് ആയുർവേദം ശുപാർശ ചെയ്യുന്നത്. ദിവസത്തിൽ രണ്ട് മുതൽ മൂന്ന് നേരം ശരിയായ ഭക്ഷണം കഴിക്കാനും ഇടയ്ക്കുള്ള ഇടവേളകളിൽ കരിക്കും, മോരും പോലെയുള്ളവ കുടിക്കാനുമാണ് Dwikal bhojanam നി‍ർദേശിക്കുന്നത്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് അമിതമായ ഇൻസുലിൻ സ്രവത്തിന് കാരണമാവുകയും, ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ശരീരത്തിൻ്റെ ഇൻസുലിൻ ഉപയോഗത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ, ക്രമരഹിതമായ ഭക്ഷണരീതികൾ ഡയബറ്റിസ് മെലിറ്റസിന് കാരണമാകുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന കാര്യം എപ്പോൾ, എത്ര തവണ ഭക്ഷണം കഴിക്കുന്നു എന്നതാണ്.

പ്രമേഹമുള്ളവ‌ർ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

പ്രമേഹമുള്ളവ‌ർ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

1. ദിവസം മുഴുവൻ തുല്യമായ അളവിലുള്ള രണ്ടോ മൂന്നോ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
2. ഈ ഭക്ഷണത്തിൽ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്താം. എന്നാൽ കഴിക്കുന്നത് പരമാവധി രണ്ടോ മൂന്നോ തവണ മാത്രം ആയിരിക്കണം. പ്രമേഹത്തിന് ഇല്ലാത്തവർക്കും പ്രമേഹമുള്ളവരായാലും ആളുകൾക്ക് ഈ ഭക്ഷണരീതിയാണ് നല്ലത്.
3. ആയുർവേദ പ്രകാരം പകൽ സമയത്ത് ഭക്ഷണം കഴിക്കണം. രാത്രിയിൽ കുറഞ്ഞത് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. അതായത് പകൽ സമയത്ത് 12 മണിക്കൂറിലായി മൂന്ന് നേരം ഭക്ഷണം കഴിക്കുക. ഉദ്ദാഹരണത്തിന്
രാവിലെ ആറ് മുതൽ രാത്രി ആറ് വരെ അല്ലെങ്കിൽ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ അല്ലെങ്കിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ.
4. മെറ്റബോളിസത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ രാത്രി 7 മണിക്കോ അല്ലെങ്കിൽ എട്ട് മണിക്കുളിലോ അത്താഴം കഴിക്കേണ്ടത് വളരെ പ്രധാനമാണ്.
5. ദിവസവും സ്ഥിരമായ ഭക്ഷണക്രമം നിലനിർത്താൻ ശ്രമിക്കുക
6. ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒഴിവാക്കുക.
7. ദിവസവും ഓരോ ഭക്ഷണത്തിലും സമാനമായ രീതിയിലുള്ള കാർബോഹൈഡ്രേറ്റ് കഴിക്കുക.

​പഴങ്ങൾ കഴിക്കാമോ

​പഴങ്ങൾ കഴിക്കാമോ

പ്രമേഹം രോ​ഗികളുടെ പ്രധാന സംശയങ്ങളിലൊന്നാണ് പഴങ്ങൾ കഴിക്കാമോ എന്നുള്ളത്. പ്രമേഹത്തെ സഹായിക്കുന്ന ചില പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഉദ്ദാഹരണത്തിന് മാതളം, ബെറീസ് എന്നിവ പ്രമേഹ രോ​ഗികൾക്ക് ഏറെ നല്ലതാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കാം, ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള മാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ പോലും ചെറിയ അളവിൽ കഴിക്കാം. കയ്പക്ക, ഇന്ത്യൻ ബ്ലാക്ക്‌ബെറി ജ്യൂസ് എന്നിവയും വളരെ ശുപാർശ ചെയ്യുന്നു. കഴിക്കാൻ ഇഷ്ടമുള്ളതെല്ലാം ത്യജിക്കുന്നത് ഒരുപക്ഷെ അമിതമായ സ്ട്രെസ് ഉണ്ടാക്കാൻ കാരണമാകും. അത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ടതെല്ലാം ചെറിയൊരു അളവിൽ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. മധുരം കഴിക്കാൻ കൊതിയുള്ളവർക്ക് വീട്ടിൽ തന്നെ തയാറാക്കി കഴിക്കാൻ കഴിയുന്ന ചില ആരോ​ഗ്യകരമായ സ്നാക്സുകൾ നോക്കാം.

ഡ്രൈ ഫ്രൂട്ട് ലഡൂ

ഡ്രൈ ഫ്രൂട്ട് ലഡൂ

ഉയർന്ന പോഷക ​ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ആയുർവേദം എപ്പോഴും ശുപാർശ ചെയ്യുന്നതാണ് ഡ്രൈ ഫ്രൂട്ട്സ്. ആരോ​ഗ്യകരമായ കൊഴുപ്പും നാരുകളും ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. വാദ പിത്ത ദോഷങ്ങളെ ഒഴിവാക്കാനും ബുദ്ധി പ്രോത്സാഹിപ്പിക്കാനും ദഹനത്തെ സഹായിക്കാനുമൊക്കെ ഏറെ നല്ലതാണ് ‍ഡ്രൈ ഫ്രൂട്ട്സ്.
എങ്ങനെ തയാറാക്കാം – ബദാം, അത്തിപ്പഴം, പിസ്ത, കശുവണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവയെല്ലാം ചെറുതായി അരിഞ്ഞ് എടുക്കുക. ഇനി അടി കട്ടിയുള്ള പാത്രം വച്ച് നെയ്യ് ചൂടാക്കുക ഇതിലേക്ക് ​​ഡ്രൈ ഫ്രൂട്ട്സും നട്സുകളും ചേർക്കുക. രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കിയ ശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കാം. അതിന് ശേഷം അര കപ്പ് ശർക്കരും അര ടീ സ്പൂൺ ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശർക്കര ഉരുകി എല്ലാം നന്നായി യോജിച്ച ശേഷം തീ ഓഫാക്കുക. ചെറിയ ചൂടോടെ ഈ മിശ്രിതം കൈയിൽ നെയ്യ് തേച്ച് ഉരുട്ടി ലഡുവിൻ്റെ വലിപ്പത്തിലാക്കി എടുക്കാം. തണുത്ത ശേഷം ഇത് വായ കയറാത്ത പാത്രത്തിലിട്ട് സൂക്ഷിച്ച് വയ്ക്കുക.

തേൻ വാൾനട്ട് ആപ്രീകോട്ട് ബൈറ്റ്സ്

തേൻ വാൾനട്ട് ആപ്രീകോട്ട് ബൈറ്റ്സ്

ഔഷധ ​ഗുണങ്ങളാണ് സമ്പുഷ്ടമാണ് തേൻ. ആയുർവേദ പ്രകാരം ധാരാളം ​ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ആൻ്റി മൈക്രോബയൽ ​ഗുണങ്ങളാൽ തേനിൽ വളരെയധികം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോ​ഗികൾക്ക് ദഹനം മെച്ചപ്പെടുത്താനും അതുപോലെ മുറിവ് വേ​ഗത്തിൽ ഉണക്കാനും തേൻ സഹായിക്കും.
എങ്ങനെ തയാറാക്കാം – ഒരു ബൗളിൽ ആപ്രീകോട്ടും വാൾനട്ടും ചെറുതായി അരിഞ്ഞ് വയ്ക്കുക. ഇതിലേക്ക് തേൻ, കറുവപ്പട്ട, ഒരു നുള്ള് ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ബേക്കിം​ഗ് പാത്രത്തിൽ ഷീറ്റ് വിരിക്കുക. ഇനി നേരത്തെ തയാറാക്കി വച്ച മിശ്രിതം ഇതിലേക്ക് കൈകൾ ഉപയോ​ഗിച്ച് ബോളുകളാക്കിയോ ചതുരത്തിലോ തയാറാക്കി വയ്ക്കുക. ഇനി ഇത് ഏകദേശം 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. അതിന് ശേഷം ഉപയോ​ഗിക്കാവുന്നതാണ്.

​മാതാളം തേൻ കാരറ്റ്

​മാതാളം തേൻ കാരറ്റ്

ഓവൻ 400°F (200°C) വരെ ചൂടാക്കി ഒരു ബേക്കിംഗ് ഷീറ്റ് കടലാസ് പാത്രത്തിൽ വയ്ക്കുക. ഒരു വലിയ പാത്രത്തിൽ, റോസ്റ്റ് ചെയ്ത കാരറ്റും ഒലിവ് ഓയിൽ, ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ഇനി നേരത്തെ തയാറാക്കിയ ബേക്കിം​ഗ് ഷീറ്റിൽ ഇത് നിരത്തുക. 20-25 മിനിറ്റ് നേരത്തേക്ക് ചൂടാക്കിയ ഓവനിൽ വയ്ക്കാം അല്ലെങ്കിൽ ക്യാരറ്റ് മൃദുവായതും കാരമലൈസ് ചെയ്യുന്നതുവരെ പാകം ചെയ്ത് എടുക്കുക.

ഒരു ചെറിയ പാത്രത്തിൽ, തേനും മാതളനാരക അലിക്കളും മിക്സ് ചെയ്യുക. വറുത്ത കാരറ്റിന് മുകളിൽ തേൻ-മാതളനാരങ്ങ മിശ്രിതം ഒഴിച്ച് കോട്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here