മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വർധിക്കും. സ്വന്തം ജോലിയിൽ ശ്രദ്ധ നൽകുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരുടെ ജോലിയിൽ കൂടുതൽ താല്പര്യം കാണിക്കും. നിങ്ങളുടെ ജോലികളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ച് അവ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് നിങ്ങളുടെ എതിരാളികൾ ജോലിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചേക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യം മോശമാകാനിടയുണ്ട്. ചില സാമ്പത്തിക ഇടപാടുകൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സന്തോഷകരമായ ഫലങ്ങൾ നൽകുന്ന ദിവസമാണ്. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വീട്ടിൽ മംഗളകരമായ എന്തെങ്കിലും പരിപാടി നടക്കുന്നത് മൂലം അതിഥി സന്ദർശനം ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് തന്നെ അന്തരീക്ഷം പ്രസന്നമായിരിക്കും. പണ്ട് ചെയ്ത എന്തെങ്കിലും തെറ്റുകളോ അബദ്ധങ്ങളോ വെളിച്ചത്ത് വരാനിടയുണ്ട്. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വസ്തു കൈവശം വന്നുചേരാനിടയുണ്ട്. എന്നാൽ ഈ ഇടപാടിൽ അതിന്റെ രേഖകളെല്ലാം കൃത്യമായി പരിശോധിച്ചുറപ്പിക്കുക. തൊഴിൽ രംഗത്ത് നിങ്ങളുടെ ജോലിഭാരം വർധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ കുടുംബാംഗങ്ങൾക്കായി പോലും സമയം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. സുഹൃത്തിന്റെ വീട്ടിൽ പോകേണ്ട സാഹചര്യം വന്നേക്കാം. അപകട സാധ്യത നിലനിൽക്കുന്നതിനാൽ വളരെ ശ്രദ്ധയോടെ വാഹനമോടിക്കുക.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ലാഭകരമായ ദിവസമായിരിക്കാനാണ് സാധ്യത. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഒരു കുടുംബാംഗത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട തീരുമാനം ഒരിക്കലും ആലോചിക്കാതെ എടുക്കരുത്. സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർധിക്കും. മുൻകാല തെറ്റുകൾ ഓർത്ത് പശ്ചാത്തപിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)

സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. ആവശ്യമെങ്കിൽ ചില മാറ്റങ്ങളും വരുത്തുക. തീർപ്പു കല്പിക്കാത്ത പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ജോലിഭാരം നിമിത്തം ക്ഷീണിതരായി കാണപ്പെടും. മത്സര രംഗത്ത് മുന്നേറാൻ സാധിക്കും. നിങ്ങളുടെ മനസിലെ കാര്യങ്ങളെല്ലാം പുറത്തുള്ള ആളുകളുമായി പങ്കുവെയ്‌ക്കേണ്ടതില്ല. വളരെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വളരെ സന്തോഷകരമായ ദിവസമായിരിക്കും. സൃഷ്ടിപരമായ ജോലികളിൽ താല്പര്യം വർധിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ അവഗണിക്കുന്നത് ബന്ധങ്ങളിൽ വിള്ളൽ വീഴാനിടയാക്കും. കടം നൽകിയ പണം ഇന്ന് തിരികെ ലഭിക്കാനിടയുണ്ട്. ജോലിയിൽ ചില പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. അമിത കോപം ഒഴിവാക്കിയില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ദിവസമാണ്. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്കൊപ്പം ഉണ്ടാകും. പ്രതികൂല കാലാവസ്ഥ ആരോഗ്യത്തെയും ബാധിച്ചേക്കാം. പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. മുമ്പ് ചെയ്ത ഒരു കാര്യം നിങ്ങളെ പ്രശ്നത്തിലാക്കാനിടയുണ്ട്. ഇന്ന് യാത്ര ഉണ്ടാകും. വിദേശത്ത് പോകാൻ അവസരമൊരുങ്ങും. മുടങ്ങി കിടന്ന ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടി വരും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും. വരുമാനം മെച്ചപ്പെടുന്നത് വഴി പഴയ ചില കടങ്ങൾ ഒരു പരിധി വരെ തിരിച്ചടയ്ക്കാൻ സാധിക്കും. നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ പരിചയപ്പെടാൻ സാധിക്കും. വീട്ടിലും പുറത്തും നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ലൗകിക കാര്യങ്ങൾക്കായി പണം ചെലവഴിക്കും. കോടതി സംബന്ധമായ കാര്യങ്ങളുമായി നിങ്ങൾ തിരക്കിലാക്കാനിടയുണ്ട്. ചില പ്രശ്നങ്ങളുടെ പേരിൽ പങ്കാളിയുമായി തർക്കമുണ്ടാകാൻ സാധ്യത കാണുന്നു. ഇത് നിങ്ങളുടെ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. പുതിയ എതിരാളികൾ രൂപപ്പെടാനിടയുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കിയില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അനുകൂലമായ ദിവസമായിരിക്കും. ബിസിനസിൽ മാറ്റങ്ങൾ വരുത്തുന്നത് ദോഷകരമാകാനിടയുള്ളതിനാൽ ഇത്തരം തീരുമാനങ്ങളും മാറ്റങ്ങളും വളരെ ശ്രദ്ധാപൂർവം നടത്തുക. കുടുംബ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റും. വാഹനത്തിന്റെ അപ്രതീക്ഷിത തകരാർ മൂലം സാമ്പത്തിക ചെലവും വർധിക്കാനിടയുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ സാഹചര്യം ഉണ്ടാകും. ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. അർഹരായ ആളുകളെ സഹായിക്കാൻ അവസരം ലഭിച്ചാൽ അത് ഉപയോഗപ്പെടുത്തണം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വളരെ തിരക്കേറിയ ദിവസമാകാനിടയുണ്ട്. ഒരു കുടുമ്പങ്ങത്തിന്റെ മോശം ആരോഗ്യം മൂലം മനസ് വിഷമിക്കും. ഇന്ന് ചെലവുകൾ വർധിച്ചേക്കാം.
ഇത് നിങ്ങളുടെ മൊത്തം സാമ്പത്തിക നില താറുമാറാക്കിയേക്കാം. വസ്തു ഇടപാടുകൾ നടത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോടെങ്കിലും ‘NO’ പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ബിസിനസ് ചെയ്യുന്നവർക്ക് വളരെ ഗുണകരമായ ദിവസമാണ്. ചില ഇടപാടുകൾക്ക് ഇന്ന് അന്തിമ രൂപം നൽകും. നിങ്ങളുടെ ചില പദ്ധതികൾ വഴി നേട്ടങ്ങൾ ഉണ്ടാകും. ചില പ്രധാന വിവരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. ചില കാര്യങ്ങൾ ഇന്ന് മാതാപിതാക്കളുമായി പങ്കുവെക്കും. ഇത് നിങ്ങളുടെ മാനസിക ഭാരം ലഘൂകരിക്കാൻ വലിയ അളവിൽ സഹായിക്കുന്നതാണ്.