മഹുവ മൊയ്ത്രയ്ക്കെതിരെ ബിജെപി ഇക്കുറി ഇറക്കുന്നത് അമൃത റോയിയെ.

0
64

മഹുവ മൊയ്ത്രയ്ക്കെതിരെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ച്ചവെയ്ക്കാൻ ബിജെപി ഇക്കുറി ഇറക്കുന്നത് അമൃത റോയിയെ. പഴയ രാജ കുടുംബാംഗമായ അമൃത റോയിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സംസാരിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മഹുവ മൊയ്‌ത്ര എത്തുന്നത്. എംപി ആയിരിക്കെ കടുത്ത വെല്ലുവിളികളാണ് മഹുവ നേരിടേണ്ടിവന്നത്. എന്നാൽ ഒടുക്കം പുറത്താക്കപ്പെടുകയും ചെയ്തു. ലോക്സഭയിൽ ബിജെപിക്കെതിരെ ശബ്ദമുയർത്തുന്ന മഹുവയെ ഇക്കുറി പരാജയപ്പെടുത്തുക എന്ന്ത് മാത്രമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.

ദരിദ്രരിൽ നിന്ന് കൊള്ളയടിക്കുന്ന പണം അഴിമതിക്കാരിൽ നിന്ന് ഇഡി കണ്ടുകെട്ടി സാധാരണക്കാരിലേയ്ക്ക് തന്നെ തിരികെയെത്തുന്നത് ഉറപ്പാക്കാൻ നിയമപരമായ വഴികൾ നോക്കുകയാണെന്നാണ് പ്രധാനമന്ത്രി അമൃത റോയ്ക്ക് നൽകുന്ന വാഗ്ദാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ ആക്രമിക്കാനുള്ള ബിജെപിയുടെ പ്രധാന പ്ലാൻ സംസ്ഥാനത്തെ അഴിമതി ഉയർത്തിക്കാട്ടുക എന്നതാണ്. മുൻ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതിക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here