2024ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 ന്,

0
68

2024ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8നാണ് നടക്കുന്നത്. ജ്യോതിഷപരമായി സൂര്യഗ്രഹണത്തിന് പ്രധാന സ്ഥാനമുണ്ട്. പല പ്രവചനങ്ങളും ഇതു സംബന്ധമായി ജ്യോതിഷത്തിൽ പറയുന്നു. ഈ വർഷത്തെ സൂര്യഗ്രഹണം കഴിയും വരെ ശ്രദ്ധിയ്‌ക്കേണ്ട ചില നക്ഷത്രങ്ങളുണ്ട്. ഇവയെക്കുറിച്ചറിയാം. ഇവയ്ക്കായി ചെയ്യേണ്ട പരിഹാരവഴികളുമുണ്ട്. ഇതെക്കുറിച്ചും അറിയാം.

ചിത്തിര

ചിത്തിര

ഇതിലെ ആദ്യനക്ഷത്രം ചിത്തിരയാണ്. ഇവർക്ക് മാനസികമായ പല ബുദ്ധിമുട്ടുകളുമുണ്ടാകാം. പ്രത്യേകിച്ചും വിഷു വരെ. മനപ്രയാസമുണ്ടാകുന്ന, അനാവശ്യ ചിന്തകൾ ഉണ്ടാകുന്ന സമയമാണ് ഇത്. ഈ നക്ഷത്രക്കാർ എടുത്തുചാട്ടം കാണിയ്ക്കുന്ന കാലമാണിത്. ഇതിന് നിൽക്കരുത്. ഇത് സംസാരമെങ്കിലും പ്രവർത്തിയെങ്കിലും. പുറത്തുപോകുമ്പോൾ ശിവക്ഷേത്രത്തിൽ പൂജിച്ച ഭസ്മം പോക്കററിലോ പേഴ്‌സിലോ വയ്ക്കുക. കുളിച്ച് വന്ന് ഭസ്മം അണിയുന്നതും നല്ലതാണ്.

പൂരം

പൂരം

അടുത്തത് പൂരം നക്ഷത്രമാണ്. ധനപരമായി മോശാവസ്ഥ സൃഷ്ടിയ്ക്കുന്ന അവസരമാണിത്. ഇത് ബിസിനസ് ചെയ്യുന്നവരും മറ്റുള്ളവർക്ക് പണം നൽകുന്നവരും എല്ലാം ശ്രദ്ധിയ്ക്കണം. വളരെ ക്രൂരമായി പറ്റിയ്ക്കപ്പെടാനുള്ള സാധ്യതയുള്ള കാലഘട്ടമാണിത്. കഴിയുന്നതും ഗ്രഹണം കഴിയുന്നത് വരെ പുതിയ കാര്യങ്ങൾക്ക് ഇറങ്ങാതിരിയ്ക്കുന്നതാണ് നല്ലത്. വളരെ ശ്രദ്ധിയ്‌ക്കേണ്ട, സൂക്ഷിയ്‌ക്കേണ്ട നക്ഷത്രമാണ് ഇത്. കയ്യിൽ ഭസ്മമോ തുളസിയിലയോ കരുതുന്നത് നല്ലതാണ്. നാരായണമന്ത്രം ചൊല്ലുന്നതും നല്ലതാണ്.

മകയിരം

മകയിരം

മൂന്നാം നക്ഷത്രം മകയിരമാണ്. ഇവർക്ക് ഏത് കാര്യത്തിന് ഇറങ്ങിയാലും തടസം, ആരോഗ്യപ്രശ്‌നം, മനപ്രയാസമുണ്ടാകുന്ന അവസ്ഥ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്ന സന്ദർഭമാണിത്. ഗ്രഹണസമയം ഇവരെ സംബന്്ധിച്ചിടത്തോളം നല്ല സമയമല്ല. ശിവക്ഷേത്രത്തിലെ പ്രസാദമണിയുക, മുരുകക്ഷേത്രത്തിൽ പോയി പ്രാർത്ഥിയ്ക്കുക എന്നിവ പ്രധാനമാണ്. ഗ്രഹണദിവസം പ്രത്യേകം ശ്രദ്ധിയ്ക്കണം.

പുണർതം

പുണർതം

അടുത്തത് പുണർതം നക്ഷത്രമാണ്. ഇവർക്ക് ഈ സമയം പരാജയത്തിന്റെ സമയമാണെന്ന് പറയുന്നു. പുതിയ കാര്യങ്ങൾക്ക് ഈ സമയത്ത് ഇറങ്ങുന്നത് നല്ലതല്ല. വീട്ടിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ ശ്രദ്ധിയ്ക്കണം. അനാവശ്യമായി സംസാരിയ്ക്കരുത്. പറയുന്ന വാക്കുകളിൽ ശ്രദ്ധ വേണം കലഹങ്ങൾക്കും മറ്റും സാധ്യതയുണ്ട്. പഞ്ചാക്ഷരീമന്ത്രം ചൊല്ലി ഭഗവാനെ പ്രാർത്ഥിയ്ക്കുക. പ്രത്യേകിച്ചും ഗ്രഹണം കഴിയുംവരെ.

അവിട്ടം

അവിട്ടം

അടുത്തത് അവിട്ടം നക്ഷത്രമാണ്. ഇവർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ധനനഷ്ടം വരാൻ സാധ്യതയുണ്ട്. ഇത് പല വിധത്തിലാകും. വിചാരിച്ചതിനേക്കാൾ കൂടുതൽ പണം ചെലവാകുന്നത് കാണുന്നു. ഏർപ്പെടുന്ന കാര്യത്തിൽ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഭഗവതിയെ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്. കൂടാതെ ശിവനേയും പ്രാർത്ഥിയ്ക്കുക. പുറത്തു പോകുമ്പോൾ ശിവപ്രസാദം അണിഞ്ഞ് പോകുക.

തിരുവാതിര

തിരുവാതിര

തിരുവാതിരയാണ് അടുത്ത നക്ഷത്രം. ഇവരുടെ ജീവിതത്തിൽ അപകടങ്ങൾ വരാൻ സാധ്യതയുള്ള സമയമാണ്. ശിവക്ഷേത്രത്തിലെ പ്രസാദം അണിഞ്ഞ് പുറത്തു പോകുക. അപകടകരമായ ജോലികൾ ചെയ്യുന്നവർ ശ്രദ്ധിയ്ക്കുക. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കാൻ സാധ്യതയുണ്ട്. വളരേയേറെ ശ്രദ്ധിയ്ക്കുക. ശിവഭഗവാന്റെ പ്രസാദം അണിയുക.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രമാണ് അടുത്തത്. ഇവർക്ക് മുറിവുകളും അപകടങ്ങളും വരാനുള്ള സാധ്യതയുണ്ട്. ദേവീക്ഷേത്രത്തിൽ പ്രത്യേകം പ്രാർത്ഥിയ്ക്കണം. ശിവഭജനവും ആകാം. ഇവർക്ക് ഇപ്പോൾ പൊതുവേ അൽപം മോശം സമയമാണ്. ഈ സമയം നാം പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here