IPL 2024: ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സിഎസ്‌കെ

0
63

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 1ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തോടെ തുടങ്ങിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ തുടങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി ആറ് വിക്കറ്റിന് 173 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 8 പന്ത് ബാക്കിയാക്കിയാണ് ആറ് വിക്കറ്റിന് ജയിച്ചത്. ധോണി റുതുരാജിന് നായകസ്ഥാനം കൈമാറിയ ആദ്യ മത്സരത്തില്‍ത്തന്നെ ജയിക്കാന്‍ സിഎസ്‌കെയ്ക്കായി.

അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ് സിഎസ്‌കെ. ആദ്യ മത്സരം സിഎസ്‌കെ ജയിച്ച് തുടങ്ങിയാല്‍ ടീം കപ്പിലേക്കെത്തുമോ? ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് എന്താണെന്ന് പരിശോധിക്കാം. 2011ല്‍ സിഎസ്‌കെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. സിഎസ്‌കെയുടെ തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് സിഎസ്‌കെ കെകെആറിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ കപ്പിലേക്കെത്താനും സിഎസ്‌കെയ്ക്കായിരുന്നു.

ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 58 റണ്‍സിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഐപിഎല്ലിലെ ആദ്യ മത്സരത്തിലും ഫൈനലിലും ജയിക്കുന്ന ആദ്യത്തെ ഐപിഎല്‍ ടീമായി സിഎസ്‌കെ മാറിയിരുന്നു. 2018ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു സിഎസ്‌കെയുടെ ആദ്യ മത്സരം. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന് ജയിക്കാന്‍ സിഎസ്‌കെയ്ക്കായി. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കപ്പ് നേടാനും സിഎസ്‌കെയ്ക്ക് സാധിച്ചു.

2019ല്‍ വിരാട് കോലിയുടെ ആര്‍സിബിയും സിഎസ്‌കെയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ആര്‍സിബിയെ തകര്‍ക്കാന്‍ സിഎസ്‌കെയ്ക്കായി. എന്നാല്‍ ഈ സീസണില്‍ കപ്പിലേക്കെത്താന്‍ ധോണിക്കും സംഘത്തിനുമായില്ല. മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ 1 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. ആവേശകരമായ മത്സരത്തില്‍ ലസിത് മലിംഗയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് മുംബൈ ജയിച്ചത്.

2020ല്‍ സിഎസ്‌കെ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ദുബായില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. എന്നാല്‍ ഫൈനലിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായില്ല. ഏഴാം സ്ഥാനക്കാരായി സിഎസ്‌കെ ഒതുങ്ങി. 14 മത്സരത്തില്‍ നിന്ന് 6 ജയമാണ് സിഎസ്‌കെയ്ക്ക് നേടാനായത്. ഇത്തവണ സിഎസ്‌കെ ജയിച്ച് തുടങ്ങിയത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ആദ്യ മത്സരം ജയിച്ച എല്ലാ സീസണുകളിലും കപ്പ് നേടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല.

ഇത്തവണ മികച്ച താരനിരയാണ് സിഎസ്‌കെയ്ക്കുള്ളത്. ആദ്യ മത്സരത്തിലെ പ്രകടനം ടീമെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആശങ്കകളേറെയായിരുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ സിഎസ്‌കെ ഒത്തിണക്കത്തോടെ കളിക്കുന്നു. ധോണിയുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. രവീന്ദ്ര ജഡേജക്ക് കീഴില്‍ സിഎസ്‌കെ കളിച്ചപ്പോള്‍ സംഭവിച്ചത് റുതുരാജിന് കീഴില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here