വൈദ്യുതി ലാഭിക്കാന്‍ എഐ ഉപകരണം കണ്ടുപിടിച്ച് പത്താം ക്ലാസുകാരൻ.

0
67

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് രാജിന്റെ കണ്ടുപിടിത്തമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള കണ്ടുപിടിത്തമാണ് സഞ്ജയ് നടത്തിയിരിക്കുന്നത്. കംപ്യൂട്ടറുകളെയും മെഷീനുകളെയും മനുഷ്യന്റെ ബുദ്ധിയും പ്രശ്‌നപരിഹാര കഴിവുകളും അനുകരിക്കാന്‍ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സ് അഥവാ എഐ.

സഞ്ജയുടെ കണ്ടുപിടിത്തം വീടുകളില്‍ മാത്രമല്ല, ഓഫീസുകളിലും സ്‌കൂളുകളിലും വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. ആളുകള്‍ മുറിയില്‍ നിന്ന് പോകുമ്പോള്‍ ലൈറ്റ് തനിയെ അണയുന്നതാണ് ഈ സാങ്കേതികവിദ്യ. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സറുകളാണ് ഇത് തിരിച്ചറിയുന്നത്. ഇന്ത്യയില്‍ വൈദ്യുതി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം തമിഴ്‌നാട് ആണെന്നും തന്റെ ഉപകരണം ഉപയോഗിച്ച് ഈ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും സഞ്ജയ് പറഞ്ഞു. അതിനായി കൂടൂതല്‍ ഇന്നൊവേഷനുകള്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തന്റെ ഉപകരണം വലിയതോതില്‍ ഉത്പാദിപ്പാക്കാന്‍ ലക്ഷ്യമിടുന്നതായും സഞ്ജയ് പറഞ്ഞു. ഇത് തമിഴ്‌നാട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദ്യാര്‍ഥി പറഞ്ഞു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തം വീട്ടിലെ വൈദ്യതി ബില്ലില്‍ 100 രൂപയോളം കുറവ് രേഖപ്പെടുത്തിയതോടെ വലിയ സന്തോഷത്തിലാണ് ഈ പത്താം ക്ലാസുകാരന്‍. തന്റെ അധ്യാപകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് സഞ്ജയ് പറഞ്ഞു. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ സഞ്ജയ്‌യുടെ സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രത്തോടുള്ള അവരുടെ താത്പര്യം വര്‍ധിപ്പിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here