‘ആ അച്ഛന്റെ മകനായതിൽ അഭിമാനിക്കുന്നു’; രാജീവ് ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധി

0
119

രാജീവ് ഗാന്ധിയെ അച്ഛനായി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. 76–ാം ജൻമദിനത്തിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ചുള്ള ട്വീറ്റിലാണ് രാഹുൽ ഇങ്ങനെ കുറിച്ചത്.

“അതിവിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. അതിലുപരി അനുകമ്പയുള്ളവനും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്നു. അങ്ങനെയുള്ള ഒരാളെ അച്ഛനായി ലഭിച്ചത് എന്റെ സൗഭാഗ്യമാണ്. അതിൽ അഭിമാനിക്കുന്നു. ഇന്നും എന്നും അദ്ദേഹം ബാക്കിയാക്കിയ ശൂന്യത ഞങ്ങൾ അനുഭവിക്കുന്നു.” – രാഹുൽ കുറിച്ചു.

76–ാം പിറന്നാൾ ദിനത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകളുറങ്ങുന്ന വീരഭൂമിയിലെത്തിയാണ് രാഹുൽ ആദരമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here