കാറ് തകർത്ത് കൂറ്റൻ സിക്സ്; വീഡിയോ വൈറലാകുന്നു

0
65

വനിതാ ഐപിഎല്ലില്‍ യുപി വാരിയേഴ്സിനെതിരായ മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറിയുടെ സിക്സർ വീഡിയോ വൈറലാകുന്നു. ഓസീസ് സൂപ്പർതാരത്തിന്റെ സിക്സർ ടൂർണമെന്റിലെ മികച്ച വ്യക്തിഗത താരത്തിന് നൽകാനുള്ള ടാറ്റാ പഞ്ച് കാറിന്റെ സൈഡ് വിൻഡോയിലാണ് പതിച്ചത്.

പന്ത് കാറിന്റെ ചില്ലു തകർത്തതും താരം ഞെട്ടുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. എല്ലിസ് തലയിൽ കൈവച്ച് പോകുന്നതും കാണാം. ബെംഗളൂരു താരങ്ങളും ക്യാപ്റ്റൻ സ്മൃതി മന്ദാനയും ആവേശഭരിതരായി ഈ കാഴ്ച കണ്ടുനിൽക്കുന്നുണ്ടായിരുന്നു. സഹതാരങ്ങളിൽ ചിലർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.

car broke | ellyse perry
ടാറ്റ പഞ്ച് കാറിന്റെ വിൻഡോ ഗ്ലാസ് തകരുന്ന ദൃശ്യം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഇന്നലത്തെ മത്സരത്തില്‍ 37 പന്തില്‍ 58 റണ്‍സെടുത്ത എല്ലിസ് പെറി ആർ.സി.ബിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സടിച്ചപ്പോള്‍ യു.പി വാരിയേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Ellyse perry | shocked
 തലയിൽ കൈവച്ച് നിൽക്കുന്ന ആർസിബി താരം എല്ലിസ് പെറി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

മറുപടി ബാറ്റിങ്ങില്‍ ഓപ്പണറും ക്യാപ്റ്റനുമായ അലീസ ഹീലി 38 പന്തില്‍ 55 റണ്‍സെടുത്ത് പൊരുതിയെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. വാലറ്റത്ത് പൊരുതിയ ദീപ്തി ശര്‍മയും (22 പന്തില്‍ 33), പൂനം ഖേംമ്നാറും (24 പന്തില്‍ 31) ചേര്‍ന്ന് പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

 

അഞ്ച് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ നേടുന്ന മൂന്നാം ജയമാണിത്. ജയത്തോടെ ആറ് പോയന്‍റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. നാലു കളികളില്‍ ആറ് പോയന്‍റുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാമതും ഇതേ പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍റേറ്റില്‍ ഒന്നാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here