സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്.

0
59

ടി വി രാജേഷിന് താത്കാലിക ചുമതല. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ടി വി രാജേഷിന്. ടി വി രാജേഷിനെ ആക്ടിങ്ങ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം വി ജയരാജൻ ലോക്സഭാ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ടി വി രാജേഷിന് ചുമതല നൽകിയത്.

ഇന്ന് ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എംഎൽഎ ആയിരുന്നു. 2007 മുതൽ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രെട്ടറിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here