വാരണാസി ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ബാച്ചിലര്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് ഓഫ് നഴ്‌സിങ്ങിലെ ബി.എസ്സി. നഴ്‌സിങ്, മിര്‍സാപുര്‍ രാജീവ് ഗാന്ധി സൗത്ത് കാമ്പസിലെ സ്വാശ്രയ ബി.ഫാര്‍മ (ആയുര്‍വേദ), സ്വാശ്രയരീതിയില്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുവാങ്ങി (സംവരണവിഭാഗക്കാര്‍ക്ക് ഇളവുണ്ട്) ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2020 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. 25 വയസ്സ് കവിഞ്ഞിരിക്കരുത്.
ഓഗസ്റ്റ് 23-നാണ് അഖിലേന്ത്യ പ്രവേശനപരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍നിന്നും 25 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയില്‍ യോഗ്യത നേടാന്‍ 50ശതമാനം മാര്‍ക്കുവേണം. സംവരണവിഭാഗക്കാര്‍ക്ക് 40 ശതമാനം.
അപേക്ഷ ജൂലായ് 23 ഉച്ചയ്ക്ക് 12 വരെ www.bhu.ac.in/ims അല്ലെങ്കില്‍ www.formzero.in/imsbhu വഴി നല്‍കാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.