സുല്‍ത്താൻ ബത്തേരി: തിങ്കളാഴ്ച രാവിലെ മുത്തങ്ങയില്‍ എക്സൈസ്, പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവ്, മെത്താഫിറ്റാമിൻ എന്നിവയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
1.51 ഗ്രാം മെത്താഫിറ്റമിനുമായി ബംഗളൂരു സ്വദേശി അഫ്റോസ് അലി (32), 0.021 ഗ്രാം മെത്താഫിറ്റമിനും ഒരു ഗ്രാം കഞ്ചാവുമായി അരീക്കോട് സ്വദേശി പി.ടി. ആസിഫ് (26) എന്നിവരാണ് പിടിയിലായത്.വയനാട് അസി. എക്സൈസ് കമീഷണർ ടി.എൻ.സുധീർ, സർക്കിള്‍ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റിവ് ഓഫിസർമാരായ എം.സി. ഷിജു, എം.എ. രഘു, കെ.എം. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.