ജനപ്രീതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിനെ പരിപോഷിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി. കളിക്കാരില്‍ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞുവരികയും ഐ.പി.എലിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രതിഫലം കൂട്ടാനുള്ള തീരുമാനം.
വര്‍ഷത്തിലെ എല്ലാ ടെസ്റ്റ് പരമ്പരകളിലും കളിക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലത്തിനു പുറമേ, ബോണസും നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ഐ.പി.എല്‍. സീസണ്‍ അവസാനിച്ചതിനു ശേഷമായിരിക്കും പുതുക്കിയ പ്രതിഫലവും ബോണസും നല്‍കുക. കളിക്കാര്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണിതെന്നാണ് ബി.സി.സി.ഐ. അധികൃതര്‍ അറിയിക്കുന്നത്.
നിലവില്‍ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപവെച്ചാണ് ഓരോ കളിക്കാര്‍ക്കും ബി.സി.സി.ഐ. നല്‍കിവരുന്നത്. ഏകദിനത്തിന് ആറ് ലക്ഷവും ടി20 മത്സരത്തിന് മൂന്ന് ലക്ഷവും നല്‍കിവരുന്നു.