സംസ്ഥാനത്ത് സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം സാധനങ്ങളുടെ വില കൂട്ടി ഉത്തരവിറങ്ങി. മന്ത്രിസഭ തീരുമാനം അനുസരിച്ചാണ് വില വർധന. 55 ശതമാനമായിരുന്ന സപ്ലൈകോ സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പുതുക്കിയ വിലവിവരം
- ചെറുപയർ (ഒരു കിലോ) – 92
- ഉഴുന്നുബോൾ (ഒരു കിലോ) – 95
- വൻകടല (ഒരു കിലോ) – 69
- വൻപയർ (ഒരു കിലോ) – 75
- തുവരപ്പരിപ്പ് (ഒരു കിലോ) – 111
- മുളക് (അര കിലോ) – 82
- മല്ലി (അര കിലോ) – 39
- പഞ്ചസാര (ഒരു കിലോ) – 27
- ജയ അരി (ഒരു കിലോ) – 29
- കുറുവ അരി (ഒരു കിലോ) – 30
- മട്ട അരി (ഒരു കിലോ) – 30
- പച്ചരി (ഒരു കിലോ) – 26
- വെളിച്ചെണ്ണ (അര ലിറ്റർ) – 55
പഴയ വില
- ചെറുപയർ (ഒരു കിലോ) – 74
- ഉഴുന്നുബോൾ (ഒരു കിലോ) – 66
- വൻകടല (ഒരു കിലോ) – 43
- വൻപയർ (ഒരു കിലോ) – 45
- തുവരപ്പരിപ്പ് (ഒരു കിലോ) – 65
- മുളക് (അര കിലോ) – 75
- മല്ലി (അര കിലോ) – 39
- പഞ്ചസാര (ഒരു കിലോ) – 22
- ജയ അരി (ഒരു കിലോ) – 25
- കുറുവ അരി (ഒരു കിലോ) – 25
- മട്ട അരി (ഒരു കിലോ) – 24
- പച്ചരി (ഒരു കിലോ) – 23
- വെളിച്ചെണ്ണ (അര ലിറ്റർ) – 46