സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കരീന കപൂറിന്‍റെ മൊഴി പുറത്ത്

0
55

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്‍റെ മൊഴി പുറത്ത്. അക്രമി ഫ്ലാറ്റില്‍ മോഷണം നടത്തിയിട്ടില്ലെന്നും അവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നും കരീന ബാന്ദ്ര പൊലീസില്‍ മൊഴി നല്‍കി. കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്.

അപ്പോൾ തന്നെ കുട്ടിയെയും പരിചാരികയെയും സെയ്ഫ് അലിഖാന്‍ 12–ാംനിലയിലേക്ക് മാറ്റുകയാരുന്നു. സഹോദരിയായ കരിഷ്മ കപൂറെത്തി അവരുടെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയെന്നും സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടതെന്നും കരീനയുടെ മൊഴിയില്‍ പറയുന്നു.

ഇപ്പോൾ സെയ്ഫിനെ ആക്രമിച്ച കേസിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുംബൈയിലെ ദാദറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈല്‍ ഫോണ്‍ കടയില്‍ കയറിയ പ്രതി ഇവിടെ നിന്നും ഹെഡ്ഫോണ്‍ വാങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ ഗുജറാത്തിലേക്ക് കടന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗുജറാത്തിലേക്ക് തിരിച്ചു. ഭാര്യ കരീന കപൂറിന്ർറെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here