പേട്ടറാപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
78

തെന്നിന്ത്യൻ സിനിമ കീഴടക്കാൻ ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവ (Prabhu Deva), കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും, പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന കളർഫുൾ എന്റെർറ്റൈനെർ ആണ് പേട്ടറാപ്പ്. സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിന് ഡി. ഇമ്മൻ സംഗീതം ഒരുക്കുന്നു.

പത്തു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങൾ ഉൾപ്പെടുന്ന ഗാനങ്ങൾ പ്രേക്ഷകർക്ക് കൂടുതൽ തിയേറ്റർ ആസ്വാദനം നൽകുമെന്നുറപ്പാണ്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

pettarap

എഡിറ്റിങ് : നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ : എ. ആർ. മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ്.എസ്, ശശികുമാർ.എസ്, എക്‌സികുട്ടിവ് പ്രൊഡ്യൂസർ : റിയ.എസ്, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അബ്ദുൽ റഹ്‌മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്‌സ് : എഫെക്റ്റ്‌സ് ആൻഡ് ലോജിക്‌സ് , ക്രിയേറ്റിവ് സപ്പോർട് : സഞ്ജയ് ഗസൽ, കോ ഡയറക്ടർ : അഞ്ജു വിജയ് , പി ആർ ആൻഡ് മാർക്കറ്റിങ് :പ്രതീഷ് ശേഖർ, ഡിസൈൻ : യെല്ലോ ടൂത്ത്, സ്റ്റിൽസ് : സായി സന്തോഷ്.

LEAVE A REPLY

Please enter your comment!
Please enter your name here