ഏക സിവിൽകോഡ് നിര്‍ദ്ദേശങ്ങൾ പുറത്ത്

0
61

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായി സർക്കാർ നിയോഗിച്ച പഠന കമ്മീഷൻ മുമ്പോട്ടുവെച്ച നിര്‍ദ്ദേശങ്ങൾ പരസ്യപ്പെടുത്തി. മുസ്ലിം വ്യക്തിനിയമങ്ങളിൽ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം പറയുന്ന ഹലാല, ഇദ്ദാത്ത, മുത്തലാഖ് എന്നിവ നിർത്തലാക്കാൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലുണ്ട്.ലിവ് ഇൻ റിലേഷനുകൾ നിയന്ത്രിക്കാൻ പോന്ന നിര്‍ദ്ദേശങ്ങളും സമിതി നൽകിയിട്ടുണ്ട്.

എല്ലാ ലിവ് ഇൻ റിലേഷനുകളും സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയും വിവാഹപ്രായം ഒന്നാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്. 21 ആണ് പുരുഷന്മാർക്ക്. സ്ത്രീകൾക്ക് 18. എണ്ണൂറോളം പേജുള്ള നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇത് അന്തിമ നിർദ്ദേശങ്ങളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധമിക്കാണ് സമിതി നിർദ്ദേശങ്ങൾ കൈമാറിയത്.

റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ തലവൻ. അഞ്ചുപേരാണ് സമിതിയിലുള്ളത്.സമിതിയുടെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ അടിയന്തിരമായി പരിഗണിക്കും. ഇതിനായി ശനിയാഴ്ച തന്നെ യോഗം വിളിക്കും. ഏക സിവിൽ കോഡ് പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ നിയമസഭയുടെ പ്രത്യേക സമ്മേളം വിളിച്ചിട്ടുണ്ട്. ഈ സെഷനിൽ വെച്ച് ഏകസിവിൽ കോഡ് പാസ്സാക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും..

LEAVE A REPLY

Please enter your comment!
Please enter your name here