കെനിയയുടെ (Kenya) തലസ്ഥാനമായ നെയ്‌റോബിയിൽ വൻ വാതക സ്ഫോടനം (gas explosion). വാതക സ്‌ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നത്. നെയ്‌റോബിയിലെ എംബകാസി അയൽപക്കത്തുള്ള ഒരു ഗ്യാസ് റീഫില്ലിംഗ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.