ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കോഫി ഹൗസിനുള്ളിൽ തുങ്ങി മരിച്ചു.

0
123

ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനെ കോഫി ഹൗസിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം ആറാലുംമൂട് ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. നെയ്യാറ്റിൻകര, വ്ളാങ്ങാമുറി സ്വദേശി ലാൽ സിംഗ് (50 ) ആണ് മരിച്ചത്.

കോഫി ഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാതെ കോഫി ഹൗസിലെ ജീവനക്കാർക്ക് വിശ്രമിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്നു.

രാവിലെ നാലര മണിക്ക് ജീവനക്കാരെത്തിയിട്ടും ലാൽ സിംഗിനെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ വിശ്രമ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് ജീവനക്കാർ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here