മാലെ: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് ജംഹൂറി പാർട്ടി (ജെപി) നേതാവ് കാസിം ഇബ്രാഹിം. മാലിയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയാണ് ജംഹൂറി പാർട്ടി.
മാലിദ്വീപ് പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള രാജ്യത്തെ പ്രധാന പ്രതിപക്ഷമായ എംഡിപി, പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമർപ്പിക്കാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദിയോടും ഇന്ത്യയുടെ ജനങ്ങളോടും മുയിസു രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടി തന്നെ ഉയർത്തുന്നത്.
മന്ത്രിസഭയിലെ നാല് അംഗങ്ങളുടെ അംഗീകാരം സംബന്ധിച്ച ഭിന്നത കാരണം സർക്കാർ അനുകൂല എംപിമാരും പ്രതിപക്ഷ നിയമസഭാംഗങ്ങളും തമ്മിൽ സഭയിൽ കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള സംഘർഷവും ഉണ്ടായിരുന്നു. “ഏതൊരു രാജ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ സംബന്ധിച്ച്, ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കരുത്. നമ്മുടെ രാജ്യത്തോട് നമുക്ക് ഒരു ബാധ്യതയുണ്ട്, അത് പരിഗണിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.
“നല്ല ബന്ധങ്ങള്‍ നഷ്ടപ്പെടുത്തരുത്. കാരണം അത് രാജ്യത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കൂ. അങ്ങനെ ചെയ്യാൻ പാടില്ല എന്ന് ഞാൻ മുയിസുവിനോട് പറയും. കൂടാതെ, ചൈനാ യാത്രയ്ക്ക് ശേഷമുള്ള തൻ്റെ പരാമർശങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി മോദിയോടും ഔപചാരികമായി മാപ്പ് പറയാൻ ഞാൻ പ്രസിഡൻ്റ് മുയിസുവിനോട് ആവശ്യപ്പെടുകയാണ്.” മുയിസു പറഞ്ഞു. അതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന പ്രസ്താവനയുമായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ കഴിഞ്ഞ ദിവസം രംഗത്ത് വന്നു. “എല്ലാ രാജ്യങ്ങൾക്കും അയൽ രാജ്യങ്ങളുമായി പ്രശ്‌നങ്ങളുണ്ട്, ഒടുവിൽ അവർ ഒരു ധാരണയിലെത്തുന്നു. ഞങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത് രാഷ്ട്രീയത്തിന്റെ സ്വഭാവത്തിലാണ്, എന്നാൽ നയതന്ത്രം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്” അദ്ദേഹം പറഞ്ഞു.