സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്; സെയ്ഫ് അലിഖാൻ ആശുപത്രിയിൽ.

0
57

പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സെയ്ഫ് അലിഖാന് പരിക്ക്. കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച ട്രൈസെപ് സർജറിക്ക് വിധേയനായി. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടനെ പ്രവേശിപ്പിച്ചത്.

മുൻപുണ്ടായ പരിക്ക്  പുതിയ സിനിമയിലെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ രൂക്ഷമാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സെയ്ഫിന് രോഗശാന്തി നേർന്ന് ആരാധകർ രംഗത്തെത്തി.

‘ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും നമ്മള്‍ ചെയ്ത പല കാര്യത്തിന്‍റെയും ഭാഗമായി ഉണ്ടായതാണ്. മികച്ച കരങ്ങളില്‍ ശസ്ത്രക്രിയക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു. രോഗശാന്തി നേർന്ന അഭ്യുദയകാംക്ഷികൾക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു- സെയ്ഫ് പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെ ഭാര്യ കരീന കപൂറിനൊപ്പമാണ് സെയ്ഫ് അലിഖാൻ ആശുപത്രിയിലെത്തിയത്. പ്രഭാസ് , കൃതി സനോൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ആദിപുരുഷ് എന്ന ചിത്രത്തിലാണ് സെയ്ഫ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണനായിട്ടായിരുന്നു സെയ്ഫ് പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here