കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കറുടെയും നവോഥാന നായകൻ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.
കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശിൽപിയുടെയും അയ്യങ്കാളിയുടെയും പ്രതിമകൾ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളിൽ ടൈൽ വിരിക്കുന്നതിനും മേൽക്കൂര നിർമ്മിക്കുന്നതിനുമായി എംഎൽഎ ഫണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അഞ്ച് അടി ഉയരത്തിൽ 300 കിലോ വെങ്കലത്തിലാണ് പ്രതിമകൾ നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രതിമകൾ നിർമ്മിച്ച ശിൽപികളെയും നഗരസഭാ അധ്യക്ഷയെയും കോർഡിനേഷൻ കമ്മറ്റി ആദരിച്ചു.