എന്റെ പേരിൽ പ്രചരിക്കുന്നത് ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്ത : തങ്കച്ചന്‍ വിതുര.

0
116

തന്റെ പേരിൽ ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് മിമിക്രി-കോമഡി ഷോ താരം തങ്കച്ചന്‍ വിതുര. ‘എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല’ എന്ന് തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിതുരയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്റ്റേജ് പരിപാടിക്കായി കാറിൽ പോകവെ തൊളിക്കോട് പതിനെട്ടാം കല്ലിന് സമീപമായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ വെട്ടിച്ചപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തി യന്ത്രത്തിൽ തട്ടുകയായിരുന്നു. തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നെഞ്ചിലും കഴുത്തിലും പരിക്കേറ്റ താരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here