ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്.

0
64

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്.

സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും…വിവേകത്തോടെ വേണം തെരഞ്ഞെടുപ്പ് നടത്താന്‍,” സാനിയ കുറിച്ചു.

ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് മാലിക്ക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്. 2010 ൽ ആയിഷ സിദ്ദിഖിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഷോയിബ് സാനിയ മിർസയെ വിവാഹം കഴിക്കുന്നത്. ഗായകൻ ഉമർ ജസ്വാൾ ആണ് സനയുടെ ആദ്യ ഭർത്താവ്. 2020 ൽ വിവാഹിതരായ ഇവർ 2023 ൽ പിരിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here