ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. മൈസൂരുവിൽനിന്നെത്തിയ ട്രെയിനിലെ കമ്പാർട്മെന്‍റിലാണ് സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ കൈവശം തൃശൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ഉണ്ടായിരുന്നു.
ജനുവരി 15ന് തൃശൂരില്‍നിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16ന് ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് യുവാവിന്‍റെ കൈവശമുള്ളത്. കൂടുതല്‍ വിവരങ്ങൾ തേടുന്നതിനായി ആര്‍പിഎഫ് സംഘം തൃശൂർ ആര്‍പിഎഫുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.