നെടുങ്കണ്ടത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്.

0
64

ടുക്കി നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാഗമണ്‍ സ്വദേശികളായ വയലിങ്കല്‍ വിഷ്ണു, പട്ടാളത്തില്‍ റോബിൻ, കോട്ടമല ചെറുപ്പല്ലില്‍ സുനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വാഗമണ്ണില്‍ നിന്നും തേയിലക്കൊളുന്തുമായി മൂന്നാറിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കല്ലാറിന് സമീപം നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലത്ത് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എങ്കില്‍ മാത്രമേ അപകടങ്ങള്‍ ഒരു പരിധിവരെ തടയാൻ കഴിയൂ എന്നും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here