തൃശ്ശൂർ കാട്ടകമ്പലിൽ പഞ്ചായത്തം​ഗത്തിന് കൊവിഡ്; ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം

0
84

തൃശ്ശൂർ: കാട്ടകാമ്പലിൽ പഞ്ചായത്തം​ഗം ഉൾപ്പടെ മൂന്നു പേർക്ക് കൊവിഡ്. ഇതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. യോ​ഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഈ മാസം എട്ടിന് ആന്റിജൻ പരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here