സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലെ 21 ജീവനക്കാരും സുരക്ഷിതരാണ്. ഇക്കൂട്ടത്തിൽ 15 ഇന്ത്യക്കാരുമുണ്ട്. എംവി ലില നോർഫോക്ക് എന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം.
ഇന്ത്യൻ നാവികസേനയിലെ മാർകോസ് എന്ന പ്രത്യേക വിഭാഗമാണ് കപ്പൽ മോചിപ്പിക്കാൻ രംഗത്തിറങ്ങിയത്.
തങ്ങളെത്തുമ്പോൾ കപ്പലില്‍ കടൽക്കൊള്ളക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് മാർകോസ് കമാൻഡോകൾ പറഞ്ഞു.സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലെ 21 ജീവനക്കാരും സുരക്ഷിതരാണ്. ഇക്കൂട്ടത്തിൽ 15 ഇന്ത്യക്കാരുമുണ്ട്. എംവി ലില നോർഫോക്ക് എന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം.
ഇന്ത്യൻ നാവികസേനയിലെ മാർകോസ് എന്ന പ്രത്യേക വിഭാഗമാണ് കപ്പൽ മോചിപ്പിക്കാൻ രംഗത്തിറങ്ങിയത്. തങ്ങളെത്തുമ്പോൾ കപ്പലില്‍ കടൽക്കൊള്ളക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് മാർകോസ് കമാൻഡോകൾ പറഞ്ഞു.ഇന്ത്യൻ നാവികസേനയുടെ പ്രത്യേകദൗത്യങ്ങൾ ഏറ്റെടുക്കുന്ന വിഭാഗമായ മാർകോസ് (MARCOS, അഥവാ മറൈൻ കമാൻഡോ ഫോഴ്സ്) ആണ് കപ്പലിനെ മോചിപ്പിക്കാൻ ഇറങ്ങിയത്.
കരസേനയിലെ കരിമ്പൂച്ചകളുടേതിന് സമാനമായ നാവികസേനാ വിഭാഗമാണിത്.ഇന്ത്യൻ സൈന്യത്തിൽ സിഖുകാരല്ലാത്തവർക്കും താടി വെക്കാൻ അനുവാദമുള്ള ഏക സൈനിക വിഭാഗമാണ് മാർകോസ് ഇസ്രായേലി അണ്ടർകവർ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചെയ്യാറുള്ളതുപോലെ സാധാരണക്കാർക്കിടയിൽ തിരിച്ചറിയപ്പെടാതെ പ്രവർത്തിക്കാൻ ആവശ്യമായ തന്ത്രങ്ങളിലൊന്നാണിത്.
ഇക്കാരണത്താൽ ഇവരെ താടിക്കാരുടെ സൈന്യമെന്ന് വിളിക്കാറുണ്ട്.
ജമ്മു കാശ്മീരിലെ വിഘടന പ്രവർത്തനങ്ങളെയും നുഴഞ്ഞു കയറ്റങ്ങളെയും നേരിടാൻ ഇവർ ഇറങ്ങാറുണ്ട്. ഝലം നദിയിലും വൂലാർ തടാകത്തിലൂടെയുമുള്ള കടന്നുകയറ്റശ്രമങ്ങളെ നേരിടാൻ ഇവർ കാശ്മീരിലെ സാധാരണക്കാരുടെ വേഷം ധരിച്ചും ഡ്യൂട്ടിക്കിറങ്ങാറുണ്ട്.