ജൂനിയര്‍ എന്‍ടിആറും വെട്രിമാരനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം

0
69

പ്രമുഖ സംവിധായകന്‍ വെട്രിമാരനും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.

പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാകും എത്തുക. ആദ്യഭാഗത്തില്‍ ജൂനിയര്‍ എന്‍ടിആറും രണ്ടാം ഭാഗത്തില്‍ ധനുഷും ലീഡ് റോളുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജനതാ ഗാരേജ് ഒരുക്കിയ കൊരട്ടാല ശിവയുടെ സംവിധനത്തിലൊരുങ്ങുന്ന തന്റെ മുപ്പതാമത് ചിത്രത്തിന് തയാറെടുക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍.

സൂര്യ നായകനായെത്തുന്ന വാടിവാസല്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് വെട്രിമാരനിപ്പോള്‍. കൂടാതെ സൂരി, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അദ്ദേഹത്തിന്റെ വിടുതലൈ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഇതിന് ശേഷമാകും വെട്രിമാരന്‍ ജൂനിയര്‍ എന്‍ടിആറുമായുളള ചിത്രത്തിലേക്ക് പ്രവേശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here