കുറഞ്ഞത് ഒരു യു എ ഇ പൗരനെ നിയമിക്കണം; കടുത്ത നടപടികളുമായി യുഎഇ

0
73

20 മുതല്‍ 49 വരെ ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍(private companies) സ്വദേശിവത്കരണ നടപടികള്‍ ബാധകമാക്കി. ഈ സ്ഥാപനങ്ങളില്‍ 2024-ലും, 2025-ലുമായി ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും നിയമിക്കണം.

ഇതോടെ രാജ്യത്തെ 12000-ത്തില്‍ പരം ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പിലാകും. യു എ ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും 14 തൊഴില്‍ മേഖലകളെയാണ് സ്വദേശിവത്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ഹ്യൂമന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്, ആര്‍ട്‌സ്, വിനോദം, മൈനിങ്ങ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, ടെക്‌നിക്കല്‍ സേവനങ്ങള്‍, കണ്‍സ്ട്രക്ഷന്‍, മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മേഖലകളിലെ സ്ഥാപനങ്ങളില്‍ കൂടുതല്‍ യു എ ഇ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് നീക്കം.

പിഴ ഉള്‍പ്പടെയുള്ള നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 2024ല്‍ സ്വദേശിവത്കരണ നടപടികള്‍ വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 96000 ദിര്‍ഹം പിഴ ചുമത്തും. അതേസമയം 2025ലെ നടപടികളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പിഴ 108000 ദിര്‍ഹമായി ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here