റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ (brij bhushan sharan singh) പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചു. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന് മുന്നിലാണ് മഹാപഞ്ചായത്ത് നടത്തുക.
“മെയ് 28 ന് പുതിയ പാർലമെന്റിന് മുന്നിൽ സമാധാനപരമായ വനിതാ മഹാപഞ്ചായത്ത് നടത്താൻ ഞങ്ങൾ തീരുമാനിച്ചു,” ഗുസ്തി താരം വിനേഷ് ഫോഗട്ട് ചൊവ്വാഴ്ച ജന്തർ മന്തറിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള മാർച്ച് സമാപിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.