ഗംഗാ ഡോൾഫിൻ ഇനി സംസ്ഥാന ജലജീവി; യോഗി ആദിത്യനാഥ്.

0
65

ഡോൾഫിനെ ഉത്തർപ്രദേശിന്റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഗംഗാ നദി തടത്തിൽ കണ്ടെത്തിയത് 2000 ഡോൾഫിനുകളെ. തടാകങ്ങളും നദികളും മാലിന്യമുക്തമായി സൂക്ഷിക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോൾഫിനുകൾ കാണപ്പെടുന്നത്.വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കുളങ്ങളുടെയും നദികളുടെയും ശുദ്ധി നിലനിർത്തേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്ന് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.പ്ലാസ്റ്റിക് ഉപയോഗം വെള്ളത്തിനും പ്രകൃതിയ്‌ക്കും ഒരുപോലെ ദോഷം ചെയ്യുന്നു.

അതിനാൽ വിനോദസഞ്ചാരികളും പ്രദേശവാസികളും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണ്. വന്യജീവികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവയോട് ഇടപഴകുന്നതിനെ കുറിച്ചും പ്രദേശവാസികൾക്ക് പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യമേറിയതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here