സഹോദരങ്ങളായ കുട്ടികർഷകരുടെ 13 പശുക്കൾ ചത്തു; കർഷകർക്ക് അടിയന്തിര സാഹയം നൽകുമെന്ന് മന്ത്രി.

0
61

തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു. സഹോദരങ്ങളായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. കർഷകർക്ക് അടിയന്തിര സാഹയം നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മരചീനി തൊണ്ട് കഴിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തൽ.

ഇന്നലെ രാത്രിയോടെയാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുകൾ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനായ ജോർജും, സഹോദരൻ മാത്യുവും ചേർന്നായിരുന്നു പശുക്കളുടെ പരിപാലനം. 2022 ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള പുരസ്‌കാരം മാത്യുവിന് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് സാമ്പത്തിക സാഹയം ഉറപ്പാക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി  പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here