തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടുവര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് മികച്ച ചികിത്സ ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.കാസ്പില്‍ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹാദയത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും പദ്ധതി സഹായത്തിന് അര്‍ഹതയുണ്ട്.അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണെന്ന് കുറിപ്പിലൂടെ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ്
നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയിൽ വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ – പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
നിയമ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള അവകാശമായി ഒരു കോടതിയും പരിഗണിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം രാജ്യത്ത് വർധിച്ചുവരികയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ അതിനുതകുംവിധത്തിൽ മാറിയിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പിനാണ് മാറ്റൊലിയിലൂടെ നിയമ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.