കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വീണ്ടും പ്രതി തടവ് ചാടി. നേരത്തെ തടവ് ചാടി പോലീസ് പിടികൂടി തിരികെയെത്തിച്ച നാലു പേരില്‍ ഒരാളാണ് വീണ്ടും തടവ് ചാടിയത്. പുലര്‍ച്ചെ രണ്ട് മുതലാണ് ഇയാളെ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.