ഡൽഹിയിൽ ഖലിസ്ഥാൻ സ്ലീപ്പർ സെല്ലുകൾ സജീവം:

0
68

ഖാലിസ്ഥാനി സ്ലീപ്പർ സെല്ലുകളുടെ ഭീകര ശൃംഖലകൾ ഡൽഹി-എൻസിആർ മേഖലയിൽ സജീവമാണെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും ചായം പൂശിയ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ എത്തിയത്.

ദേശീയ തലസ്ഥാന മേഖലയിൽ ഖാലിസ്ഥാനി സ്ലീപ്പർ സെല്ലുകൾ ഭീകരാക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പടിഞ്ഞാറൻ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ആക്ഷേപകരമായ മുദ്രാവാക്യങ്ങളോടുകൂടിയ ഒന്നിലധികം ചുവരെഴുത്തുകൾ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഡൽഹി എൻസിആറിൽ പ്രത്യക്ഷപ്പെട്ട ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ ലോക്കൽ പോലീസ് ഉടൻ നീക്കം ചെയ്യുകയും ചുവരുകളിൽ വീണ്ടും പെയിന്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ (153ബി), ക്രിമിനൽ ഗൂഢാലോചന (120ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഈ പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തലസ്ഥാനത്ത് സമാധാനവും ഐക്യവും തകർക്കാൻ ഖാലിസ്ഥാനി സംഘടനകൾ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചനകൾ കാരണം പോലീസുകാർ കനത്ത ജാഗ്രതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here