കുടുംബവഴക്കിനെത്തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു.

0
75

തൃശൂർ: എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃശൂർ എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് (68) മരിച്ചത്. കുടുംബ വഴക്കിനിടെ മകന്‍ സന്തോഷ് അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. 38 കാരനായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് ചന്ദ്രമതിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചന്ദ്രമതിയുടെ തലയ്ക്കും താടിക്കുമാണ് വെട്ടേറ്റത്.

വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്.പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതിയെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരണം സംഭവിച്ചു.സന്തോഷിനെ സംഭവസ്ഥലത്തുവെച്ച് തന്നെ പേരമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here