പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച്‌ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച്‌ കടന്നു കളഞ്ഞ പ്രതി പിടിയില്‍

0
62

കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച്‌ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച്‌ കടന്നു കളഞ്ഞ പ്രതി പിടിയില്‍ .

മണപ്പുറക്കല്‍ അഗസ്റ്റിന്‍റെ മകന്‍ മില്‍കി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച്‌ ആക്രമിച്ചതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോള്‍ പൊലീസ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here