സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ വിമര്‍ശിച്ച് അമിത് ഷാ

0
68

കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah). ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്ന് ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍ പോലും പറയുന്നു താന്‍ പോലും ഇത്രയും കാശ് കണ്ടിട്ടില്ലെന്ന്. പക്ഷേ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഷാ പറഞ്ഞു.

എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ അമിത് ഷാ വെളിപ്പെടുത്തിയില്ല. ഇതുവരെ 351 കോടി രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് പിടിച്ചെടുത്തത്.  ‘തുടര്‍ച്ചയായി അഞ്ച് ദിവസം നോട്ട് എണ്ണിക്കഴിഞ്ഞു. എണ്ണുന്ന 27 മെഷീനുകളും ‘ഹോട്ട്’ ആയി മാറി. ഇത് കാശ് എണ്ണല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്’, അമിത് ഷാ പരിഹസിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയുടെ റാഞ്ചിയിലും മറ്റു സ്ഥലങ്ങളിലുമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഈ പരിശോധനകളിലാണ് 350 കോടിയിലേറെ രൂപ കണ്ടെത്തിയത്.

ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്. നേരത്തെയും കോണ്‍ഗ്രസ് എംപിയ്‌ക്കെതിരായ ആദായനികുതി റെയ്ഡില്‍ രാഹുല്‍ ഗാന്ധിയുടേയും(Rahul Gandhi) മറ്റ് പ്രതിപക്ഷ നേതാക്കളുടെയും പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amit Shah) രംഗത്തെത്തിയിരുന്നു. തങ്ങളുടെ അഴിമതി തുറന്നുകാട്ടപ്പെടുമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നു. ജെഡിയു, ആര്‍ജെഡി, ഡിഎംകെ, എസ്പി എന്നിവരെല്ലാം നിശബ്ദരായി ഇരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.’എനിക്ക് വലിയ ആശ്ചര്യം തോന്നുന്നു. സ്വാതന്ത്ര്യാനന്തരം ഒരു എംപിയുടെ വീട്ടില്‍ നിന്ന് ഇത്രയും വലിയ തുക പിടിച്ചെടുത്തു. കോടിക്കണക്കിന് രൂപയാണ് കണ്ടെടുത്തത്. പക്ഷേ ഈ അഴിമതിയെക്കുറിച്ച് ഇന്ത്യന്‍ സഖ്യം മുഴുവന്‍ നിശബ്ദരാണ്.

അഴിമതി അവരുടെ സ്വഭാവത്തില്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ജെഡിയു, ആര്‍ജെഡി, ഡിഎംകെ, എസ്പി എന്നിവരെല്ലാം നിശബ്ദരായി ഇരിക്കുകയാണ്, ” അമിത് ഷാ പറഞ്ഞു.അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ കേവലം പ്രചാരണം മാത്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തങ്ങളുടെ അഴിമതി തുറന്നുകാട്ടപ്പെടുമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നതായും ഷാ കുറ്റപ്പെടുത്തി. ‘ഏജന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പ്രധാനമന്ത്രി മോദിക്കെതിരായ പ്രചാരണം എന്തിനാണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. തങ്ങളുടെ അഴിമതിയുടെ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയം അവരുടെ മനസ്സില്‍ ഉണ്ടായിരുന്നതിനാലാണ് ഇത് നടത്തിയത്,’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here