തെരുവ് നായയുടെ ആക്രമണം; അമ്മയുടെ കൈയില്‍ നിന്നു വഴുതി കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു.

0
56

പാണ്ടിക്കാട് | തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു.

മലപ്പുറം പാണ്ടിക്കാട് തമ്ബാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യയുടേയും മേലാറ്റൂര്‍ കളത്തുംപടിയന്‍ ശിഹാബുദ്ദീന്റെയും മകള്‍ ഏഴ് മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാന്‍ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.

നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സമിയ്യ ഓടിയപ്പോള്‍ കാല്‍ കല്ലില്‍ തടഞ്ഞ് കൈയില്‍ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നു. കിണറ്റിലേക്കു തെറിച്ചു വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ പോലീസും അഗ്‌നിശമന സേനയും എത്തിയിരുന്നു. കുഞ്ഞിനെ കരക്കെത്തിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here