മകള്‍ക്കായി ഒരുമിച്ച് ഒരു വേദിയില്‍ എത്തി ആമിര്‍ഖാനും മുൻ ഭാര്യയും. വേര്‍പിരിഞ്ഞിട്ട് 20 വര്‍ഷങ്ങളായെങ്കിലും മകളുടെ കാര്യങ്ങളില്‍ മുൻപും ആമിര്‍ഖാനും മുൻ ഭാര്യ റാന ദത്തയും ഒന്നിച്ചെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ സിഎസ്‌ആര്‍ ജേര്‍ണല്‍ എക്സലൻസ് അവാര്‍ഡ്സില്‍ ഇൻസ്പൈരിംഗ് യൂത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ഇറ ഖാൻ.
അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഇറ ഖാൻ എത്തിയത്. മാനസികാരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓര്‍ഗൈനസേഷന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോള്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ഇറയുടെ വിവാഹ നിശ്ചയം ആഘോഷ പൂര്‍വ്വം അടുത്തിടെ മുംബൈയില്‍ നടന്നിരുന്നു. അടുത്ത വര്‍ഷമാണ് ഇറ ഖാനും കാമുകൻ നുപുര്‍ ശിഖാരെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹ ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്.