ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. യു എന്നിലെ മുന്‍ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സലയുടെയും മകൻ നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം.
നവനീത് ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറ സ്വദേശിയാണ് നവനീത്. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങിൽ തരുണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപർണ ബാലമുരളി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15 ന് ആയിരുന്നു മുഹൂർത്തം. തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10. 30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം. തമിഴ് സ്റ്റൈലിവ്‍ പട്ടുസാരി അണിഞ്ഞാണ് മാളിവിക എത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമാണ് നവനീത് അണിഞ്ഞത്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണെന്നും തന്റെ സന്തോഷം വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ പിറ്റില്ലെന്ന് ജയാറം പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട നടനായ ജയറാമിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് അതേ സ്നേഹമാണ്. ജയറാമിന്റെയും പാർവതിയുടെയും വിവാഹവും ഗുരുവായൂർ വെച്ച് തന്നെയാണ് നടന്നത്. ഇരവരും പ്രണയിച്ച് തന്നെയാണ് വിവാഹം കഴിച്ചത്. കാളിദാസ് ജയറാമും സിനിമയിൽ സജീവമാണ്. കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയം വലിയ ആഘോഷമാക്കി തന്നെയാണ് നടത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു.