തമിഴ് നടൻ റെഡിൻ കിങ്സ്ലി വിവാഹിതനായി;

0
82

തമിഴ് ഹാസ്യ നടൻ  റെഡിൻ കിങ്സ്ലി വിവാഹിതനായി. സീരിയൽ താരം സംഗീതയാണ് വധു. രജിനികാന്തിന്റെ ജയിലർ സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ചിത്രങ്ങളിലൂടെയാണ് കിങ്സ്ലി ശ്രദ്ധേയനായിട്ടുള്ളത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്.

90കൾ മുതൽ തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച താരമാണ് കിങ്സ്ലി. നെൽസൺ ആദ്യമായി സംവിധാനം ചെയ്ത നയന്താര ചിത്രം കൊലമാവ് കോകിലയിലൂടെയാണ് 46കാരനായ കിങ്സ്ലി ജനപ്രിയ മുഖമായി മാറുന്നത്. പിന്നീട് നെൽസൺന്റെ ഡോക്ടർ, ബീസ്റ്റ്, ഏറ്റവും ഒടുവിലായി ഇറങ്ങി രജിനി ചിത്രം ജയിലർ എന്നിവയിലും കിങ്സ്ലി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

സീരിയൽ താരം സംഗീത തമിഴ് പ്രമുഖ സീരിയിലുകളുടെ ഭാഗമാണ്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗം പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്. ഇരവരുടെയും വിവാഹം നടന്നിട്ട് ദിവസങ്ങളായി ഇപ്പോഴാണ് ചിത്രങ്ങൾ പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here