2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തുവിട്ട് അമേരിക്കൻ ബിസിനസ് മാസിക ഫോർബ്സ്.

0
118

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ് പട്ടികയിൽ ഒന്നാമത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ നാല് ഇന്ത്യൻ വനിതകളും പട്ടികയിൽ.ഫോബ്സ് പട്ടികയിൽ 32-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രിയാണ് ഇന്ത്യൻ വനിതകളിൽ ഒന്നാമത്.

ബിയോൺസ് (റാങ്ക് 36), റിഹാന (റാങ്ക് 74), ഡോണ ലാംഗ്ലി (റാങ്ക് 54) തുടങ്ങിയ പ്രമുഖ സ്ത്രീകളെക്കാൾ ഉയർന്ന റാങ്കിലാണ് നിർമ്മല. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മസുംദാർ-ഷാ (റാങ്ക് 76) എന്നിവരാണ് മറ്റ് മൂന്ന് ഇന്ത്യക്കാർ.

2023 ലെ ഫോർബ്സ് പട്ടിക;


പട്ടിക പ്രകാരം യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ് ഏറ്റവും ശക്തയായ വനിത. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാമതും, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, മെലിൻഡ ഗേറ്റ്‌സ്, ജെയ്ൻ ഫ്രേസർ എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് വനിതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here