നവകേരള സദസ് വേദിക്കരികെ 21 വാഴവെച്ച് കോൺഗ്രസ് പ്രതിഷേധം.

0
55

പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത് ചിനക്കത്തൂര്‍ കാവിന് സമീപത്താണ്. ഇവിടെയാണ് വാഴ വെച്ച് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം.

എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് വാഴകള്‍ പിഴുതെറിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു.

അതേസമയം മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here