ഓരോ ദിവസവും പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നു.രണ്ട് സെഗ്‌മെന്റുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുള്ളത്
ഒന്ന് കുറഞ്ഞ വേഗതയുള്ളതും മറ്റൊന്ന് ഉയർന്ന വേഗതയുള്ളതും. കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം 250W-ൽ താഴെ പവർ ഔട്ട്പുട്ട് ഉള്ളതും മണിക്കൂറിൽ 23 കിലോമീറ്ററിൽ താഴെ വേഗതയുള്ളതുമായ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ല.
Hero Flash LA
രാജ്യത്ത് നിലവിലുള്ള അത്തരം ചില ഇലക്ട്രിക് സ്കൂട്ടറുകളെ പറ്റി പരിശോധിക്കാം. ഇത്തരത്തിൽ വാങ്ങിക്കാൻ പറ്റിയ ഒന്നാണ് ഹീറോ ഫ്ലാഷ് LA. ഇതിന് 250 വാട്ട് BLDC മോട്ടോർ ഉണ്ട്, ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്, ഈ സ്കൂട്ടർ ഒറ്റ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് നൽകുന്നു.വില: 59,640 രൂപ.ഒകിനാവ ലൈറ്റിൽ, 1.25 kWh ബാറ്ററിയും 250 W ഇലക്ട്രിക് മോട്ടോറുമാണ് ഇതിലുള്ളത്. ഈ സ്കൂട്ടർ ഒറ്റ ചാർജിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കും. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. ഒകിനാവ ലൈറ്റിൻറെ വില 66,993 രൂപയാണ്
Gemopai Ryder
250W ഇലക്ട്രിക് മോട്ടോർ ഇതിൽ നൽകിയിട്ടുണ്ട്, 1.7KW ശേഷിയുള്ള ബാറ്ററിയുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് സ്കൂട്ടർ ഒറ്റ ചാർജിൽ 100-120 കിലോമീറ്റർ റേഞ്ച് നൽകുന്നു, 4 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജാകും. Gemopai വില: 70,850
Komaki XGT KM
അടുത്തിടെ ഇലക്ട്രിക് വിപണിയിൽ പ്രവേശിച്ച Komaki XGT KM സ്‌കൂട്ടറിന് 60V28Ah ബാറ്ററിയുണ്ട്. ഇത് 60-65 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്, ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജാകും. വില: 56,890
Hero Electric’s Eddy.
250W മോട്ടോർ ഹീറോ ഇലക്ട്രിക്കിന്റെ എഡിയിൽ കമ്പനി നൽകിയിട്ടുണ്ട്. ഫുൾ ചാർജിൽ 85 കിലോമീറ്റർ വരെ റേഞ്ചാണ് വാഹനം നൽകുന്നത്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ എടുക്കും. വെറും 60 കിലോ ഭാരമുള്ള ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്.വില: 72,000
e-Sprinto Roamy
ഇ-സ്പ്രിന്റോ റോമിയിൽ കമ്പനി 250W BLDC ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ബാറ്ററി ഫുൾ ചാർജ് ആകാൻ 4-5 മണിക്കൂർ എടുക്കും. ഇ-സ്പ്രിന്റോ റോമി വില: 55,000 രൂപ