മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം കാതല്‍ ദി കോറിനെ പ്രശംസിച്ച് തമിഴ് ചലച്ചിത്രതാരം സൂര്യ. നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൂര്യ കാതലിനെ പ്രശംസിച്ചത്.
‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമകളോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബി നിങ്ങളുടെ സൈലന്‍റ് ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.’-സൂര്യ കുറിച്ചു.
സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെ അവിസ്മരണിയമാം വിധം അവതരിപ്പിച്ച മമ്മൂട്ടിയക്ക് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവഹമാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയും കാതലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
“മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ, കാതൽ 2023ലെ മികച്ച സിനിമ” എന്നാണ് തെന്നിന്ത്യൻ താരം ചിത്രത്തെ വിശേഷിപ്പിച്ചത്. സംവിധായകൻ ജിയോ ബേബിയെ ലെജന്ററി എന്നാണ് സമന്താ വിശേഷിപ്പിച്ചിരിക്കുന്നത്. ജ്യോതികയെ പ്രശംസിക്കാനും താരം മറന്നില്ല. ‘കാതൽ ദി കോർ’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് എന്നും സമാന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.