വനിതാ വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം:

0
71

തൊട്ടതെല്ലാം വിവാദമാക്കുന്ന വ്യക്തിയായി തമിഴകത്ത് അറിയപ്പെടുന്ന നടിയാണ് വനിത. മൂന്ന് തവണ വിവാഹിതയായതും ബന്ധങ്ങൾ ഉപേക്ഷിച്ചതും ഇതിനിടെ വീട്ടുകാരുമായി പ്രശ്‌നത്തിലായതെല്ലാം വാർത്തയായിട്ടുണ്ട്. നടൻ വിജയകുമാറിന്റെയും (actor vijayakumar) അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത. ഇപ്പോഴിതാ തനിക്ക് നേരെ ആക്രമണമുണ്ടായെന്ന വാദവുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് (Instagram) തനിക്ക് നേരിട്ട ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തി താരം എത്തിയത്. തിരിച്ചറിയാൻ സാധിക്കാത്ത ഒരാളിൽ നിന്ന് ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത സംഭവം വിശദീകരിക്കുന്നത്. ബിഗ് ബോസിലെ (Big Boss) മത്സരാർത്ഥിയുടെ ആരാധകനാണെന്ന് പറഞ്ഞെത്തിയ ഒരാൾ ആക്രമിച്ചെന്നും മുഖം പൊട്ടി ചോര വരുന്ന അവസ്ഥയിലാണെന്നും നടി പറയുന്നു.

ക്രൂരമായി ഞാൻ ആക്രമിക്കപ്പെട്ടു

‘ഞാൻ ക്രൂരമായി ഞാൻ ആക്രമിക്കപ്പെട്ടു. അയാൾ ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ബിഗ് ബോസ് താരം പ്രദീപ് ആന്റണിയുടെ ആരാധകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബിഗ് ബോസ് തമിഴ് ഏഴാം സീസണിനെ പറ്റിയുള്ള എന്റെ റിവ്യൂ കഴിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാൻ. ശേഷം എന്റെ സഹോദരി സൗമ്യയുടെ വീട്ടിൽ നിർത്തിയിട്ട കാർ എടുക്കാൻ വരുമ്പോൾ ഇരുട്ടിൽ നിന്നും ഒരാൾ കടന്ന് വന്നു. എന്നിട്ട് ”ചുവപ്പ് കാർഡ് കൊടുപ്പിച്ചു അല്ലേ… നിന്റെ സപ്പോർട്ടും അതിലുണ്ടെന്ന്’ പറഞ്ഞ് എന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് ഓടി പോയി. എനിക്ക് വലിയ വേദനയാണ് അന്നേരം അനുഭവപ്പെട്ടത്. മാത്രമല്ല മുഖത്ത് നിന്നും ചോര വരികയും ചെയ്തു. ഇതോടെ ഞാൻ അലറി കരഞ്ഞ് പോയി. അർദ്ധരാത്രി ഒരു മണിയ്ക്കായിരുന്നു സംഭവം. അതുകൊണ്ട് തന്നെ എന്റെ ചുറ്റിനും ആരും ഉണ്ടായിരുന്നില്ല.

പോലീസിൽ വിശ്വാസമില്ല…

ഉടനെ ഞാനെന്റെ സഹോദരിയെ വിളിച്ചു. പോലീസിൽ പരാതിപ്പെടാനാണ് അവൾ പറഞ്ഞത്. പക്ഷേ അവരുടെ രീതികളിൽ എനിക്ക് വിശ്വസമില്ലാത്തത് കൊണ്ട് പരാതി കൊടുത്തില്ല. ഫസ്റ്റ് എയ്ഡ് എടുത്തതിന് ശേഷം ഞാൻ വീട്ടിലേക്ക് പോന്നു. എന്നെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെയുള്ള അയാളുടെ ചിരി ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുകയാണ്. ശാരീരികമായി സുഖമില്ലാത്തതിനാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരുന്ന എല്ലാത്തിൽ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുകയാണ്. ഈ അവസ്ഥയിൽ സ്‌ക്രീനിന് മുന്നിൽ വരാൻ സാധിക്കില്ല. ഇങ്ങനെ കുഴപ്പക്കാരനായ ഒരാളെ സപ്പോർട്ട് ചെയ്യുന്നവർക്ക് അപകടം ഒരടി അകലെയാണ്’ ഇൻസ്റ്റഗ്രാമിലൂടെ വനിത അറിയിച്ചു.

ബിഗ് ബോസ് തമിഴ്

ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. ഷോയിൽ വനിതയുടെ മകൾ ജോവികയും മത്സരിക്കുന്നുണ്ട്. അതിനാൽ തന്നെ ഷോ തുടങ്ങിയ അന്ന് മുതൽ പരിപാടിയെ കുറിച്ചുള്ള റിവ്യൂ നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല പ്രദീപ് ആന്റണി എന്ന മത്സരാർത്ഥിയെ വനിത വലിയ തീരിയിൽ വിമർശിച്ചിരുന്നു. സഹമത്സരാർഥികളോട് മോശമായി പെരുമാറിയതിനെ ചൊല്ലി പ്രദീപ് ആന്റണിക്കു റെഡ് കാർഡ് കൊടുത്ത് അവതാരകനായ കമൽഹാസൻ പുറത്താക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം പ്രദീപിന്റെ ആരാധകർ നടിയോട് തീർത്തതാണോ എന്ന കാര്യവും വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here