‘വേല’ തിയേറ്ററുകളിൽ; സിബിനായി അഷാന്ത് ഷാ; മികച്ച പ്രതികരണം.

0
78

ഉറച്ച ചുവടുവെപ്പുമായി സിനിമാലോകത്തേക്ക് കടന്ന ബാല താരമാണ് അഷാന്ത് കെ ഷാ. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം നേടിയാണ് അഷാന്ത് തൻ്റെ വരവറിയിച്ചത്. ‘ഒറ്റാൽ’ എന്ന സിനിമയിലെ പ്രകടനം അഷന്തിന് സുവർണ ചകോരം നേടിക്കൊടുത്തു. ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. ദേശീയ പുരസ്കാരം ലഭിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അഷന്ത് അഭിനയിച്ചിരുന്നു.

സിൻ-സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ച ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രം ‘വേല’യിൽ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അഷാന്ത് ഷാ. ‘സിബിൻ’ എന്ന കഥാപാത്രത്തെയാണ് അഷാന്ത് അവതരിപ്പിക്കുന്നത്. നവംബർ 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗത സംവിധായകൻ ശ്യാം ശശി ഒരുക്കിയ ക്രൈം ഡ്രാമ ത്രില്ലറിൽ, അഷാന്ത് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘വേല’ പറയുന്നത്. എം സജാസാണ് വേലയുടെ തിരക്കഥ. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനും എത്തുന്നുണ്ട്. ‘വിക്രം വേദ’, ‘കൈതി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ സാം സി.എസ് സംഗീത സംവിധാനം നിർവഹിക്കുന്നു. തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here