ബംഗലൂരു: മദ്യലഹരിയില്‍ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജയ്പുര്‍- ബംഗലൂരു ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ രണ്‍ധീര്‍ സിംഗ് (33) ആണ് പിടിയിലായത്.
ഞായറാഴ്ചയായിരുന്നു സംഭവം. പല തവണ താക്കീത് നല്‍കിയിട്ടും ഇയാള്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയായിരുന്നുവെന്ന് ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറയുന്നു.
വിമാനം ബംഗലൂരുവില്‍ എത്തിയ ഉടന്‍ പ്രതിയെ പോലീസിന് കൈമാറി. മറ്റ് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്ബനി വ്യക്തമാക്കി.
രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് രണ്‍ധീര്‍ സിംഗ്. ഇന്‍ഡിഗോ 6ഇ556 വിമാനത്തിലെ 27 (ഡി) സീറ്റാണ് ഇയാള്‍ക്ക് അനുവദിച്ചിരുന്നത്. ഇയാള്‍ വിമാനത്തില്‍ അനുചിതമായി പെരുമാറുന്ന വിവരം മറ്റ് യാത്രക്കാര്‍ വിമാന ജീവനക്കാരെ അറിയിച്ചിരുന്നു. ജീവനക്കാര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതിനിടെ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ആറിന് ഫ്രാങ്ഫര്‍ട്ടില്‍ നിന്നും ബംംലൂരുവിലേക്ക് വന്ന ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ 52 കാരനെ അറസ്റ്റു ചെയ്തിരുന്നു. ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ ഇയാളെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു.